പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ റദ്ദാക്കാന്‍ അഖിലേഷ് യാദവ് നിര്‍ദേശം നല്‍കി

single-img
21 September 2012

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ മുന്‍ സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്തിരുന്ന 3000 ത്തിലധികം കേസുകള്‍ റദ്ദാക്കാന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് നിര്‍ദേശം നല്‍കി. ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും ജില്ലാ പോലീസ് മേധാവികള്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്. പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു കേസുകളെന്നും പാര്‍ട്ടി പ്രവര്‍ത്തകരെയും കുടുംബങ്ങളെയും വ്യാജ കേസുകളില്‍ കുടുക്കുകയായിരുന്നുവെന്നും തീരുമാനത്തെ ന്യായീകരിച്ച് സമാജ്‌വാദി പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു. ദലിതര്‍ക്കെതിരേയുള്ള അക്രമം തടയാനുള്ള എസ്‌സി/എസ്ടി നിയമം മായാവതി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് രാജേന്ദ്ര ചൗധരി ആരോപിച്ചു.