പ്രതിരോധ, സുരക്ഷാ മേഖലകളില്‍ അടുത്തു സഹകരിക്കാന്‍ മാലദ്വീപും ഇന്ത്യയും ധാരണയായി

single-img
16 September 2012

പ്രതിരോധ, സുരക്ഷാ മേഖലകളില്‍ കൂടുതല്‍ അടുത്തു സഹകരിക്കാന്‍ മാലദ്വീപും ഇന്ത്യയും ധാരണയായി. മാലിയില്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണിയും മാലദ്വീപ് പ്രതിരോധമന്ത്രി റിട്ട. കേണല്‍ മൊഹമ്മദ് നസീമും തമ്മില നടത്തിയ ചര്‍ച്ചയിലാണ് ഈ ധാരണ. തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കുമെതിരായ പോരാട്ടത്തില്‍ കൂടുതല്‍ അടുത്ത ബന്ധം പുലര്‍ത്താനും ഇരുകൂട്ടരും ധാരണയായി. മേഖലയുടെ സുസ്ഥിരതയ്ക്കും ഇന്ത്യന്‍ മഹാസമുദ്രത്തിലെ സുരക്ഷ കൂടുതല്‍ ഉറപ്പാക്കുന്നതിനും ഇരുരാജ്യങ്ങളും അടുത്ത് പ്രവര്‍ത്തിക്കും. മാലദ്വീപില്‍ പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രം തുടങ്ങാനുള്ള ഇന്ത്യയുടെ നീക്കത്തെ മൊഹമ്മദ് നസീം പ്രകീര്‍ത്തിച്ചു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.