ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനം: പിണറായി

single-img
13 September 2012

ഡീസലിന്റെയും പാചകവാതകത്തിന്റെയും വില കൂട്ടാനും സബ്‌സിഡിയോടുകൂടിയ പാചകവാതക സിലിണ്ടറിന്റെ എണ്ണം പരിമിതപ്പെടുത്താനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം സ്വകാര്യ എണ്ണക്കമ്പനികളെയടക്കം സഹായിക്കാനാണെന്നു സിപി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വിലവര്‍ധന ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്നും പിണറായി പറഞ്ഞു. ശനിയാഴ്ചത്തെ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ വിജയിപ്പിക്കാനും പിണറായി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ജനങ്ങള്‍ക്കുനേരെയുള്ള ഇരുട്ടടിയാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സാധാരണക്കാരന്റെ ജീവനു വില കല്പിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരേ ശക്തമായ പ്രതിഷേധം നാട്ടിലെങ്ങും ഉയരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.