മാധ്യമങ്ങള്‍ക്ക് മാര്‍ഗരേഖ പ്രായോഗികമല്ലെന്ന് സുപ്രീംകോടതി

single-img
11 September 2012

കോടതിവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പൊതുവായ മാര്‍ഗരേഖ രൂപീകരിക്കുക പ്രായോഗികമല്ലെന്ന് സുപ്രീംകോടതി. വിഷയം പരിശോധിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം. കേസ് സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ പരാതിയുള്ള കക്ഷികള്‍ക്ക് ഇതിനെതിരേ ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാമെന്നും വിചാരണയെ സ്വാധീനിക്കുമെന്ന് ബോധ്യപ്പെടുന്ന കേസുകളില്‍ കോടതികള്‍ക്ക് നേരിട്ട് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് താല്‍ക്കാലികമായി തടയാമെന്നും ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. അഭിപ്രായസ്വാതന്ത്ര്യമെന്നാല്‍ പരിധിയില്ലാത്ത സ്വാതന്ത്ര്യമല്ലെന്ന് ഉത്തരവ് പുറപ്പെടുവിച്ച് ബെഞ്ച് പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തിനും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനും വ്യക്തമായ വ്യവസ്ഥകള്‍ ഭരണഘടനയിലുണ്ട്. അതുകൊണ്ടു തന്നെ മാധ്യമപ്രവര്‍ത്തകര്‍ കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇതേക്കുറിച്ചും ബോധവാന്‍മാരായിരിക്കണമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.