സ്വർണ്ണ വില മുന്നോട്ട് തന്നെ
4 September 2012
കൊച്ചി:സ്വർണ്ണ വിലയിൽ വീണ്ടും വർധനവ്.പവന് 80 രൂപ വർധിച്ച് 23,320 രൂപയും ഗ്രാമിന് 10 രൂപ വർധിച്ച് 2,915 രൂപയുമായി.ഇത് സർവ്വകാല റെക്കോർഡാണ്.. ആഗസ്റ്റ് 25ന് 23,000 രൂപയ്ക്ക് മുകളിലെത്തിയ പവൻവില ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് 23,240 രൂപയിലെത്തിയത്. അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ഇവിടെയും വില ഉയർന്നത്.അന്താരാഷ്ട്ര വിപണിയിൽ വില ട്രോയ് ഔൺസിന്(31.1 ഗ്രാം) 2.80 ഡോളർ വർധിച്ച് 1,695.40 ഡോളറായി.