യു എ ഇ എക്സ്ചേഞ്ച് യൂനിസെഫിന് ഒരു ലക്ഷം ഡോളർ കൈമാറി

single-img
31 August 2012

ദുബായ് : ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ദുരിതം അനുഭവിക്കുന്ന കുട്ടികളുടെ മോചനത്തിനും ക്ഷേമ ത്തിനും വേണ്ടി യൂണിസെഫ് നടത്തുന്ന സന്നദ്ധ സേവനങ്ങള്‍ക്കു വേണ്ടി റമദാന്‍ മാസത്തില്‍ യു. എ. ഇ. എക്‌സ്‌ചേഞ്ച് ശേഖരിച്ച ഒരു ലക്ഷം അമേരിക്കന്‍ ഡോളര്‍ കൈമാറി.യു. എ. ഇ. എക്‌സ്‌ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍കുമാര്‍ ഷെട്ടിയില്‍ നിന്ന് യൂണിസെഫ് ഗള്‍ഫ് മേഖലാ പ്രതിനിധി ഇബ്രാഹിം അല്‍ സിഖ് ചെക്ക് ഏറ്റുവാങ്ങി. റമദാന്‍ മാസ ത്തില്‍ യു. എ. ഇ. എക്‌സ്‌ചേഞ്ചിന്റെ യു. എ. ഇ., ഒമാന്‍, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ ശാഖകള്‍ വഴി നടക്കുന്ന മുഴുവന്‍ ഇടപാടുകളുടെയും ചാര്‍ജ് ഇനത്തില്‍ നിന്ന് നിശ്ചിത ശതമാനം സമാഹരിച്ചാണ് യൂണിസെഫ് ഫണ്ടിലേക്ക് തുക കൈമാറിയത്.