യുവ ഇന്ത്യ ഫൈനലില്‍

single-img
24 August 2012

ആവേശോജ്വല പോരാട്ടത്തില്‍ കിവീസിന്റെ ചിറകരിഞ്ഞ് യുവ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് കലാശപ്പോരാട്ടത്തിന്. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ കിവീസിനെ ഒമ്പതു റണ്‍സിനു കീഴടക്കി ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. ബാബ അപരാജിതിന്റെ ഓള്‍ റൗണ്ട് പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്കു നയിച്ചത്. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 209. ന്യൂസിലന്‍ഡ് 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 200. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ആതിഥേയരായ ഓസ്‌ട്രേലിയയുമായി ഇന്ത്യ കൊമ്പു കോര്‍ക്കും.