അമേരിക്കയുമൊത്ത് ഭീകരവിരുദ്ധ പോരാട്ടത്തിനില്ലെന്ന് പാക്കിസ്ഥാന്‍

single-img
17 August 2012

അമേരിക്കന്‍ സൈന്യവുമായി ചേര്‍ന്ന് സംയുക്ത ഭീകരവിരുദ്ധ പോരാട്ടത്തിനു തയാറല്ലെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കി. യുഎസ് സേനയും പാക് സേനയും സംയുക്തമായി പാക്കിസ്ഥാനില്‍ താലിബാനെതിരെ ഭീകരവിരുദ്ധ പോരാട്ടം നടത്തുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് സൈനിക മേധാവി ജനറല്‍ അഷ്ഫാഖ് പര്‍വേസ് കയാനി ഇക്കാര്യം വ്യക്തമാക്കിയത്. സംയുക്ത സൈനിക നടപടി നോര്‍ത്ത് വസീരിസ്ഥാനിലെ ജനഹിതത്തിനു എതിരാണെന്നും അദ്ദേഹം അറിയിച്ചു.