അണ്ടര്‍ 19 ലോകകപ്പ്; ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു

single-img
17 August 2012

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍. പപ്പുവ ന്യൂ ഗിനിയയെ 107 റണ്‍സിനു തകര്‍ത്താണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍: ഇന്ത്യ 45.1 ഓവറില്‍ 204. പപ്പുവ ന്യൂ ഗിനിയ 31.5 ഓവറില്‍ 97. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ദുര്‍ബലരായ പപ്പുവ ന്യൂഗിനിയയ്‌ക്കെതിരേ മോശം പ്രകടനമാണ് പുറത്തെടുത്തത് 72 റണ്‍സെടുത്ത വിജയ് സോള്‍, 58 റണ്‍സെടുത്ത പ്രശാന്ത് ചോപ്ര എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ 200 കടത്തിയത്. അഞ്ചുവിക്കറ്റ് നേടിയ ചാഡ് സോപ്പറുടെ പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്. പക്ഷേ, മറുപടി ബാറ്റിംഗിനിറങ്ങിയ പപ്പുവ ന്യൂ ഗിനിയ ഇന്ത്യയുടെ ഉജ്വല ബൗളിംഗില്‍ കടപുഴകി. അഞ്ചുവിക്കറ്റ് നേടിയ രവികാന്ത് സിംഗാണ് അവരെ തകര്‍ത്തത്. കമാല്‍ പാസി, ബാബ അപരാജിത് എന്നിവര്‍ രണ്ടുവിക്കറ്റ് വീതവും നേടി. രവികാന്ത് സിംഗാണ് മാന്‍ ഓഫ് ദ മാച്ച്.