ഉസൈന്‍ ബോള്‍ട്ട് വേഗരാജാവ്

single-img
6 August 2012

വേഗത്തിന്റെ രാജാവ് ഉസൈന്‍ ബോള്‍ട്ട് തന്നെ. നൂറ്റാണ്ടിന്റെ പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ 9.63 സെക്കന്റില്‍ ഓടിയെത്തിയാണ് ബോള്‍ട്ട് വീണ്ടും ലോകത്തെ വേഗമേറിയ താരമായത്. ബോള്‍ട്ടിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയ ജമൈക്കയുടെ തന്നെ യൊഹാന്‍ ബ്ലേക് 9.75 സെക്കന്റില്‍ ഓടിയെത്തി വെള്ളി നേടി. അമേരിക്കയുടെ ജസ്റ്റില്‍ ഗാറ്റ്‌ലിന്‍ (9.79) മൂന്നാം സ്ഥാനത്തെത്തി. എട്ട് താരങ്ങള്‍ ഏറ്റുമുട്ടിയ ഫൈനലില്‍ അസഫ പവല്‍ ഒഴികെയുള്ള താരങ്ങള്‍ 10 സെക്കന്റില്‍ താഴെ ഓടിയെത്തി. പവല്‍ 11.99 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. ഫൈനലില്‍ അമേരിക്ക, ജമൈക്ക എന്നീ രാജ്യങ്ങളുടെ മൂന്ന് വീതം താരങ്ങളാണ് ഏറ്റുമുട്ടിയത്. അമേരിക്കയുടെ ടൈസന്‍ ഗേ നാലാമതും (9.80) അമേരിക്കയുടെ തന്നെ റെയാന്‍ ബെയ്‌ലി (9.88) അഞ്ചാമതും ഫിനിഷ് ചെയ്തു.