ഒളിമ്പിക്‌സിലും ഒത്തുകളി

single-img
2 August 2012

ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ മത്സരത്തില്‍ ഒത്തുകളിച്ച നാല് ഡബിള്‍സ് ടീമുകളെ അയോഗ്യരാക്കി. അടുത്ത റൗണ്ടില്‍ ദുര്‍ബലരായ എതിരാളികളെ ലഭിക്കാന്‍ വേണ്ടി മനപ്പൂര്‍വം തോല്‍വി സമ്മതിച്ച നാലു ടീമുകള്‍ക്കെതിരേയാണു ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ അച്ചടക്ക നടപടിയെടുത്തത്. തങ്ങള്‍ക്കനുകൂലമായ രീതിയില്‍ മത്സരഫലം കൊണ്ടുവരാന്‍ ടീമുകള്‍ മനപ്പൂര്‍വം തോറ്റുകൊടുത്തു എന്നതാണ് അവര്‍ക്കെതിരേയുള്ള ആരോപണം. മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരങ്ങള്‍ തയാറായില്ലെന്നു ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ കണെ്ടത്തി. ചൈനയുടെ യു യംഗ്-വാംഗ് സിയാവോളി സഖ്യം ദക്ഷിണകൊറിയയുടെ ജംഗ് ക്യുംഗ് ഈയുന്‍- കിം ഹാ ന ജോഡി, ദക്ഷിണകൊറിയയുടെ ഹാ ജംഗ് ഈയുന്‍-കിം മിന്‍ ജംഗ് സഖ്യം, ഇന്തോനേഷ്യയുടെ മെലിയാന ജുഹാരി- ഗ്രേസിയ പോളി സഖ്യം എന്നിവരാണ് അയോഗ്യരാക്കപ്പെട്ടത്.