മുല്ലപ്പെരിയാര്‍: തമിഴ്‌നാടിന് അറ്റകുറ്റപ്പണി നടത്താന്‍ അനുമതി

single-img
23 July 2012

വിവാദമായ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാടിന് സുപ്രീംകോടതി അനുമതി നല്‍കി. തമിഴ്‌നാടിന്റെ അപേക്ഷ പരിഗണിച്ചാണ് കേസ് പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ നടപടി. മുല്ലപ്പെരിയാറില്‍ തല്‍സ്ഥിതി തുടരണമെന്ന നിലപാട് സ്വീകരിച്ച കേരളത്തിന് തിരിച്ചടിയാണ് കോടതിയുടെ ഉത്തരവ്. ഇരു സംസ്ഥാനങ്ങളിലെയും ഓരോ പ്രതിനിധിയും കേന്ദ്ര ജലകമ്മീഷന്‍ ചെയര്‍മാന്‍ നിര്‍ദേശിക്കുന്ന ഒരു പ്രതിനിധിയും ഉള്‍പ്പെടുന്ന സമിതിയാകും അറ്റകുറ്റപ്പണികള്‍ക്ക് മേല്‍നോട്ടം വഹിക്കുക. ഡാം സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്ന് ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്‌ടെന്നും സുരക്ഷ കണക്കിലെടുത്ത് അറ്റകുറ്റപ്പണി നടത്താന്‍ അനുവദിക്കണമെന്നുമായിരുന്നു തമിഴ്‌നാടിന്റെ ആവശ്യം.