യുഎസ് ടീമില്‍ ടീമില്‍ വനിതകള്‍ക്ക് പ്രാമൂഖ്യം

single-img
13 July 2012

ചരിത്രത്തിലാദ്യമായി അമേരിക്കയുടെ ഒളിമ്പിക് ടീമില്‍ വനിതകളുടെ എണ്ണം പുരുഷന്‍മാരുടെ മുകളില്‍. 530 അംഗ ടീമിനെയാണ് അമേരിക്ക ലണ്ടന് അയയ്ക്കുന്നത്. ഇതില്‍ 269 വനിതകളും 261 പുരുഷന്‍മാരുമാണുള്ളത്. ഒളിമ്പിക്‌സില്‍ എന്നും ആധിപത്യം പുലര്‍ത്തിയിരുന്ന അമേരിക്കയ്ക്കു 2008 ബെയ്ജിംഗ് ഒളിമ്പിക്‌സില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 36 സ്വര്‍ണമെഡലുകള്‍ ഉള്‍പ്പെടെ ആകെ 110 മെഡലുകളാണ് ബെയ്ജിംഗില്‍ സ്വന്തമാക്കിയത്. എന്നാല്‍, ലണ്ടനിലേക്കു ശക്തമായ ടീമിനെ അയച്ച് നഷ്ടപ്പെട്ട ഒന്നാം സ്ഥാനം വീണെ്ടടുക്കാനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നത്.