യൂറോ 2012 കണക്കുകളില്‍ ഗോളടയില്‍ റൊണാള്‍ഡോ മുന്നില്‍

single-img
3 July 2012

ഗോളടിയില്‍ അഞ്ചു പേര്‍ മൂന്നു ഗോള്‍ വീതമടിച്ചു. അതില്‍ ഗോളവസരം തുറന്നതിന്റെ കണക്കില്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനൊ റൊണാള്‍ഡോ ഒന്നാമതെത്തി. സ്‌പെയിനിന്റെ ഫെര്‍ണാണേ്ടാ ടോറസ്, ജര്‍മനിയുടെ മാരിയൊ ഗോമസ്, ഇറ്റലിയുടെ മരിയൊ ബലോട്ടെല്ലി, ക്രൊയേഷ്യയുടെ മരിയൊ മന്‍ഡുസുകിക്, റഷ്യയുടെ അലന്‍ സഗോവ് എന്നിവരും മൂന്നു ഗോള്‍ വീതമടിച്ചു. ഇംഗ്ലണ്ടിന്റെ സ്റ്റീവന്‍ ജെറാര്‍ഡാണ് ഗോളവസരം തുറന്നതില്‍ മുന്നിലുള്ളത്. മൂന്നു ഗോളിന് ജെറാര്‍ഡ് വഴിയൊരക്കി. റഷ്യയുടെ ആന്ദ്രെ അര്‍ഷാവിന്‍, സ്‌പെയിനിന്റെ ഡേവിഡ് സില്‍വ, ജര്‍മനിയുടെ മെസ്യൂട്ട് ഓസില്‍ എന്നിവരും മൂന്നു ഗോളവസരം തുറന്നു. ഏറ്റവും കൂടുതല്‍ ഫൗളിനു വിധേയനായത് ഇറ്റലി സ്‌ട്രൈക്കര്‍ മരിയൊ ബലോട്ടെല്ലി. 17 പ്രാവശ്യമാണ് ബലോട്ടെല്ലിയെ എതിരാളികള്‍ നിലത്തു വീഴ്ത്തിയത്. ചെക്ക് റിപ്പബ്ലിക്കിന്റെ മിലാന്‍ ബാരോസ്, സ്‌പെയിനിന്റെ അല്‍വാരൊ അര്‍ബെലൊവ എന്നിവര്‍ 16 പ്രാവശ്യംവീതം ഫൗളിനു വിധേയരായി.