ഒളിമ്പിക്‌സിനു തയാര്‍: പെയ്‌സ്

single-img
30 June 2012

ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ തയാറാണെന്നും രാഷ്ട്രീയത്തേക്കാള്‍ കളിക്കാണ് താന്‍ പ്രാധാന്യം നല്കുന്നതെന്നും പെയ്‌സ് പറഞ്ഞു. ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ ഡബിള്‍സില്‍ തനിക്കുതന്ന സഖ്യങ്ങള്‍ക്കൊപ്പം ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ തയാറാണെന്നും പെയ്‌സ് വ്യക്തമാക്കി. മിക്‌സഡ് ഡബിള്‍സില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിച്ച സാനിയ മിര്‍സയ്‌ക്കൊപ്പമാണ് പെയ്‌സ് കളിക്കുക. പെയ്‌സിനൊപ്പം മിക്‌സഡ് ഡബിള്‍സ് കളിക്കാന്‍ താന്‍ നിര്‍ബന്ധിതയാകുകയായിരുന്നെന്നും ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷനില്‍ പുരുഷ മേധാവിത്തമാണുള്ള തെന്നും സാനിയ കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചിരുന്നു. രണ്ട് ടീമിനെ ഒളിമ്പിക്‌സിനു വിട്ടാല്‍ കളിക്കില്ലെന്നു പറഞ്ഞ പെയ്‌സിനെ വിധേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ അനുനയിപ്പിക്കുകയായിരുന്നു. 206-ാം റാങ്കിലുള്ള വിഷ്ണുവര്‍ധനൊപ്പമാണ് ലോക ഏഴാം റാങ്കുകാരനായ പെയ്‌സ് പുരുഷ വിഭാഗം ഡബിള്‍സില്‍ ഇറങ്ങേണ്ടത്.