വിദ്യാഭ്യാസം കോണ്‍ഗ്രസ് ഏറ്റെടുക്കണമായിരുന്നു: ഹസന്‍

single-img
27 June 2012

മുസ്‌ലിം ലീഗ് വര്‍ഷങ്ങളായി കൈവശം വയ്ക്കുന്ന വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമായിരുന്നുവെന്നു കെപിസിസി വക്താവ് എം.എം. ഹസന്‍. ഒരു വകുപ്പ് ഒരു പാര്‍ട്ടി തന്നെ കൈയില്‍വയ്ക്കുന്നതില്‍ മാറ്റമുണ്ടാവുന്നതു ഗുണകരമാകും. ഇനി അതു നടക്കില്ലെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ നോക്കാമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹസന്‍. മലപ്പുറത്തെ 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്കുന്ന കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ല. ഇതിലുളള പ്രതിഷേധം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും മന്ത്രി കുഞ്ഞാലിക്കുട്ടിയെയും അറിയിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി കൊടുക്കാന്‍ കഴിയില്ല. ഇതു നല്‍കണമെങ്കില്‍ നയപരമായി തീരുമാനമെടുക്കണം. എയ്ഡഡ് പദവി നല്കിയതു പിന്‍വലിക്കണമെന്നുള്ളതെല്ലാം യുഡിഎഫില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ആവശ്യപ്പെടും. ഈ വിഷയത്തില്‍ കെഎസ്‌യു പറയുന്നതെല്ലാം അവരുടെ അഭിപ്രായമാണ്. അവര്‍ക്കതിനു സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.