ധനവകുപ്പ് പ്രധാനമന്ത്രി തന്നെ വഹിക്കും

single-img
26 June 2012

രാഷ്ട്രപതിസ്ഥാനത്തേക്കു മത്സരിക്കുന്ന പ്രണാബ് മുഖര്‍ജി രാജിവച്ചു കഴിഞ്ഞാല്‍ പുതിയ ധനമന്ത്രി ഉണ്ടായേക്കില്ലെന്നു സൂചന. വകുപ്പിന്റെ ചുമതല പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഏറ്റെടുക്കും. അടുത്ത പൊതു ബജറ്റ് പ്രധാനമന്ത്രിതന്നെ അവതരിപ്പിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തോട് അനുബന്ധിച്ച് യുപിഎ അധ്യക്ഷ സോണിയഗാന്ധിയും പ്രധാനമന്ത്രിയും തമ്മില്‍ ഇതുസംബന്ധിച്ചു ചര്‍ച്ച നടത്തി. പ്രണാബ് മുഖര്‍ജി സ്ഥാനമൊഴിയുന്നതുസംബന്ധിച്ചു ചര്‍ച്ച ചെയ്യുന്നതിനാണു പ്രധാനമന്ത്രിയും സോണിയയും കൂടിക്കാഴ്ച നടത്തിയത്. മന്ത്രിസഭാ പുനഃസംഘടനയുണ്ടാകും എന്നു പ്രധാനമന്ത്രി പ്രസ്താവന നടത്തിയ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ ബാധിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി തന്നെ ഈ വകുപ്പു കൈകാര്യം ചെയ്യണമെന്ന നിര്‍ദേശം സോണിയ ഗാന്ധിമുന്നോട്ടുവയ്ക്കുകയായിരുന്നു.