മാവോ സേ തൂങ്ങ് പിതൃതുല്യനാണെന്ന് ദലൈലാമ

single-img
25 June 2012

ആധുനിക ചൈനയുടെ പിതാവായ മാവോ സേ തുംഗ് തനിക്ക് പിതൃതുല്യനായിരുന്നുവെന്നും അദ്ദേഹം തന്നെ മകനെപ്പോലെയാണു കണ്ടിരുന്നതെന്നും ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ബ്രിട്ടന്‍ സന്ദര്‍ശിക്കുന്ന ദലൈലാമ, ചൈനയില്‍ വസിച്ചകാലത്ത് ചെയര്‍മാന്‍ മാവോയുമായുള്ള അനുഭവങ്ങള്‍ ഒരു ചാനലുമായി പങ്കുവയ്ക്കുകയായിരുന്നു. ഔദ്യോഗിക വിരുന്നുകള്‍ക്ക് മാവോ തന്നെ ഒപ്പം കൂട്ടിയിരുന്നതായും ചൈനീസ് പാരമ്പര്യമനുസരിച്ച് കുറച്ചു ഭക്ഷണം തന്റെ പാത്രത്തില്‍ വിളമ്പിയിരുന്നതായും ദലൈലാമ പറഞ്ഞു. തങ്ങളുടെ മരണത്തിനുമുമ്പ് ദലൈലാമ സ്വദേശത്തേക്കു മടങ്ങണമെന്നാണ് പ്രായം ചെന്ന ടിബറ്റുകാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ താന്‍ ടിബറ്റിനുപുറത്ത് ഏതെങ്കിലും സ്വതന്ത്ര രാജ്യത്ത് കഴിഞ്ഞുകൂടുന്നതാണ് ഉത്തമമെന്ന് രാഷ്ട്രീയവിദഗ്ദര്‍ അഭിപ്രായപ്പെടുന്നതായി ദലൈലാമ പറഞ്ഞു. 1959ല്‍ ചൈനീസ് ഭരണകൂടത്തെഭയന്ന് ടിബറ്റുവിട്ട ദലൈലാമയ്ക്ക് ഇന്ത്യ അഭയം നല്കു കയായിരുന്നു.