കാരായി രാജനും,കാരായി ചന്ദ്രശേഖരനും കീഴടങ്ങി

single-img
22 June 2012

എൻ.ഡി.എഫ് പ്രവർത്തകനായ ഫസലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ കാരായി രാജനും,കാരായി ചന്ദ്രശേഖരനും കീഴടങ്ങി.ഫസൽ വധക്കേസിൽ ഏഴും എട്ടും പ്രതികളാണു ഇവർ.സി.ജെഎം കോടതിക്ക്‌ ഇന്ന്‌ അവധിയായതിനാലാണ്‌ അഡീഷണല്‍ കോടതിയില്‍ കീഴടങ്ങിയത്‌.ടാക്സിയിൽ കോടതിയിൽ എത്തിയാണു ഇരുവരും കീഴടിങ്ങിയത്.ഇവരെ സിബിഐയ്‌ക്ക് വിട്ടുകൊടുക്കില്ലെന്ന്‌ സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം വ്യക്‌തമാക്കിയിരുന്നു.തുടർന്ന് ഇവരെ അറസ്‌റ്റു ചെയ്യാന്‍ കോടതി സിബിഐ നേരത്തെ സിബിഐയ്‌ക്ക് അനുമതി നല്‍കിയിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗമാണ്‌ കാരായി രാജന്‍. തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ്‌ കാരായി ചന്ദ്രശേഖരന്‍.ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ അറസ്റ്റിലായ കൊടി സുനിയാണു ഫസൽ വധ്ക്കേസിലും ഒന്നാം പ്രതി..2006ലാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെടുന്നത്.

ഇരുവരേയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.കസ്റ്റഡിയിൽ വിട്ട്കിട്ടാൻ സി.ബി.ഐ കോടതിയിൽ നാളെ അപേക്ഷ നൽകും.അതേസമയം സി.ബി.ഐ സിപിഎം വിരുദ്ധദൌത്യമാണു ഏറ്റെടുത്തിട്ടുള്ളതെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി.ജയരാജൻ പറഞ്ഞു.നിയമത്തിന്റെ വഴി ഇനിയും മുന്നിലുണ്ടെന്നും ജയരാജൻ പറഞ്ഞു.