പകർച്ചപ്പനി തലസ്ഥാനത്ത് ഒരാൾകൂടി മരിച്ചു

single-img
19 June 2012

പകർച്ചപ്പനി ബാധിച്ച് തിരുവനന്തപുരത്ത് ഒരാൾ കുടി മരിച്ചു.ആറ്റിങ്ങൽ സ്വദേശി സലീമാന് മരിച്ചത്.ഇയാൾ ഒരാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.പകർച്ചപ്പനി തടയാൻ എല്ലാ താലൂക്കാശുപത്രികളിലും പ്രത്യേക പനി വാർഡുകൾ തുറക്കുമെന്നും ചേരി പ്രദേശങ്ങളിൽ സഹായമെത്തിക്കാൻ മൊബൈൽ യൂണിറ്റുകൾ തുടങ്ങുമെന്നും മന്ത്രി ശിവകുമാർ അറിയിച്ചു.തിരുവനന്തപുരം നഗരത്തിൽ വാർഡുതല ബയോഗ്യാസ് പ്ലാന്റുകൾ ജൂലായ് 31മുതൽ പ്രവർത്തിച്ച് തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.പനി നിയന്ത്രണ വിധേയമാക്കാൻ ഡോക്ടര്‍മാരടക്കം രണ്ടായിരത്തോളം പേരെ ആറുമാസത്തേക്ക് താത്കാലികമായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീങ്കളാഴ്ച തീരുമാനിച്ചിരുന്നു. 209 ഡോക്ടര്‍മാര്‍, 375 നഴ്‌സുമാര്‍, 211 ഫാര്‍മസിസ്റ്റുകള്‍, 145 ലാബ് ടെക്‌നീഷ്യന്‍മാര്‍, 357 ക്ലീനിങ് ജീവനക്കാര്‍, 320 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, 245 സ്‌പ്രേമെന്‍ എന്നിങ്ങനെയാണ് ആറുമാസത്തേക്ക് നിയമനം നടത്തുക. വാക്-ഇന്‍ ഇന്‍റര്‍വ്യൂ വഴി അര്‍ഹരായവരെ നിയമിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കും. ഡോക്ടര്‍മാര്‍ക്ക് 36,000 രൂപയാണ് പ്രതിമാസ വേതനം നല്‍കുക. വിരമിച്ചവരേയും പരിഗണിക്കും.