പകർച്ചപനി:പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി

single-img
11 June 2012

തിരുവനന്തപുരം:പകർച്ചപനി തടയുന്നതിനും മാലിന്യം നീക്കം ചെയ്യുന്നതിനും സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടെന്നാരോപിച്ച് നൽകിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്  പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോക്ക് നടത്തി.എം.എല്‍.എ. വി.ശിവന്‍കുട്ടിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.ശുചിക്കരണ പ്രർത്തനത്തിന് വാർഡൊന്നിനു 25,000 രൂപ വീതം അനുവദിച്ചിട്ടുണ്ടെന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇത് 10,000 രൂപ വീതം മാത്രമായിരുന്നു എന്നും മന്ത്രി മഞ്ഞളാം കുഴി അലി മറുപടി പറഞ്ഞു.എന്നാൽ 25000 രൂപ വീതം അനുവദിച്ചത് ശരിയാണെങ്കിലും വാർഡുകൾക്ക് അത് ഇതുവരെയും ലഭിച്ചിട്ടില്ലെന്നും വി ശിവൻ കുട്ടി പറഞ്ഞു.മെഡിക്കൽ കോളെജിലെ ഡോക്ടർമാരുടെ കൂട്ട സ്ഥലമാറ്റവും സ്ഥിതി വഷളാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.