കേരളത്തിൽ അറസ്റ്റിലായ ഒമാൻകാരനു ജാമ്യം

single-img
2 June 2012

മസ്കത്ത്:വിസിറ്റ് വിസയിൽ കേരളത്തിലെത്തി അനധികൃതമായി റിക്രൂട്ടിംഗ് നടത്തിയെന്ന കുറ്റത്തിന് റിമാൻഡിൽ കഴിയുന്ന ഒമാൻ പൌരനും മലയാളികളായ സഹപ്രവർത്തകർക്കും ജാമ്യം ലഭിച്ചു.ജയിൽ മോചിതനായ ശേഷം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ട് സംസാരിക്കുകയും ചെയ്തു. 40,000 രൂപയുടെ ബോണ്ടിന്റെയും ആള്‍ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച ജില്ലാ കോടതി ഒമാന്‍ പൗരന്‍ അബ്ദുല്‍ഹമീദ് ആല്‍ ആബ്റി, ഇദ്ദേഹത്തിന്റെ ഒമാനിലെ ജീവനക്കാരും മലയാളികളുമായ പ്രവീണ്‍കുമാര്‍, അനില്‍കുമാര്‍ എന്നിവർക്ക്  ജാമ്യം അനുവദിച്ചത്.എന്നാൽ കേസിന്റെ നടപടികൾ തുടരണമെന്നതിനാൽ അബ്ദുല്‍ഹമീദ് ആല്‍ ആബ്റിയുടെ പാസ്പോര്‍ട്ടും മറ്റും വിട്ടുകൊടുത്തിട്ടില്ല. കേസില്‍ നിയമത്തിന്റെ പരിധിയില്‍ നിന്ന് എല്ലാസഹായവും നല്‍കാമെന്ന് മുഖ്യമന്ത്രി ഇവര്‍ക്ക് ഉറപ്പുകൊടുത്തിട്ടുണ്ട്. ഒ.ഐ.സി.സി. പ്രസിഡന്‍റ് സിദ്ദീഖ് ഹസനാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒമാന്‍ സ്വദേശിയുടെ പ്രശ്നം അറിയിച്ചത്.