മണി ഒളിവിലല്ല;മാധ്യമങ്ങൾക്കെതിരെ കേസു കൊടുത്തതിൽ തെറ്റില്ല:പിണറായി

single-img
1 June 2012

വിവാദ പ്രസംഗത്തിനു ശേഷം കാണാതായ സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി എം.എം മണി ഒളിവിലല്ലെന്ന് പിണറായി വിജയൻ.മണി ഒളിവിലാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇന്നും ഇന്നലെയും തന്നെ മണി വിളിച്ചിരുന്നതായി പിണറായി പറഞ്ഞു.

മാധ്യമങ്ങൾക്കെതിരെ കേസിനു പോയത് ശരിയായ നടപടി അല്ലെന്നുള്ള വി.എസ്സിന്റെ പ്രസ്താവനയ്ക്ക് മറുപടിയും പിണറായി പറഞ്ഞു.കേസ് കൊടുത്തത് തെറ്റല്ലെന്നും,ഇനിയും മാധ്യമങ്ങളെ കോടതിയിൽ ചോദ്യം ചെയ്യുമെന്നും പിണറായി പറഞ്ഞു.