ഉംറയ്ക്കെത്തിയ മലയാളി വാഹനാപകടത്തിൽ മരിച്ചു

single-img
23 May 2012

മദീന:ഉംറ നിർവ്വഹിക്കാനെത്തിയ മലയാളി കഴിഞ്ഞ ദിവസം മദീനയിൽ വാഹനമിടിച്ചു മരിച്ചു.പാലക്കാട് അലനെല്ലൂർ സ്വദേശി തച്ചം പറ്റ മുഹമ്മദ് കുട്ടി (60) ആണ് മരിച്ചത്.അപകടം നടക്കുമ്പോൾ ഭാര്യ ആയിഷയും കൂടെയുണ്ടായിരുന്നു.മദിനയിലെ ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി ഖുറാൻ പ്രിന്റിംഗ് പ്രസ്സ് സന്ദർശിച്ചു മടങ്ങി വരുമ്പോഴാണ് എതിരെ വന്ന വാഹനം ഇടിച്ചത്.സംഭവ സ്ഥലത്തു വെച്ചു തന്നെ മരണം സംഭവിച്ചു.ഖബറക്കം മദീനയിൽ നടക്കും.