രാജ്യസഭയില്‍ തെലുങ്കാന വിഷയത്തില്‍ ബഹളം

single-img
18 May 2012

തെലുങ്കാനവിഷയത്തില്‍ കോണ്‍ഗ്രസ്-ബിജെപി അംഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റത്തെത്തുടര്‍ന്നു രാജ്യസഭ നിര്‍ത്തിവച്ചു. തെലുങ്കാന സംസ്ഥാന രൂപവത്കരണ വിഷയത്തില്‍ ടിഡിപിക്കും ബിജെപിക്കും ഇരട്ടത്താപ്പാണെന്നു കോണ്‍ഗ്രസിലെ ഹനുമന്ത റാവു ആരോപണിച്ചതോടെയാണു ബഹളത്തിനു തുടക്കമായത്. ബിജെപി നേതാവ് വെങ്കയ്യ നായിഡു തെലുങ്കാന സംസ്ഥാന രൂപവത്കരണത്തിന് ആദ്യം പിന്തുണ നല്കിയെന്നും പിന്നീടു പിന്‍മാറിയെന്നും ഹനുമന്ത റാവു ആരോപിച്ചു. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് അറിയാന്‍ താത്പര്യമുണെ്ടന്നു ബിജെപിയിലെ പ്രകാശ് ജാവേദ്കര്‍ പറഞ്ഞു. ഹനുമന്ത റാവു തന്റെ നിലപാടില്‍ ഉറച്ചുനിന്നതോടെ ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ചു. ബഹളം നിയന്ത്രണാതീതമായതോടെ വൈസ് ചെയര്‍മാന്‍ പി.ജെ. കുര്യന്‍ 30 മിനിറ്റു രാജ്യസഭ നിര്‍ത്തിവച്ചു.