ദലൈലാമ- കാമറൂണ്‍ കൂടിക്കാഴ്ച; ചൈന പ്രതിഷേധിച്ചു

single-img
16 May 2012

ബ്രിട്ടന്‍ സന്ദര്‍ശിക്കുന്ന ദലൈലാമയുമായി പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ കൂടിക്കാഴ്ച നടത്തിയതില്‍ ചൈന പ്രതിഷേധം രേഖപ്പെടുത്തി. ബെയ്ജിംഗിലെ ബ്രിട്ടീഷ് സ്ഥാനപതി സെബാസ്റ്റ്യന്‍ വുഡിനെ വിദേശമന്ത്രാലയത്തില്‍ വിളിച്ചുവരുത്തിയാണ് ചൈന ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചത്. കാമറോണിന്റെ നടപടി ചൈനയുടെ ആഭ്യന്തരകാര്യത്തിലുള്ള കൈകടത്തലാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഇതു പ്രതികൂലമായി ബാധിക്കുമെന്നും വിദേശമന്ത്രാലയ വക്താവ് ഹോംഗ് ലീ പറഞ്ഞു.