സൗദിയില്‍ വാഹനാപകടത്തില്‍പ്പെട്ട് ദിനംപ്രതി പതിനേഴുപേര്‍ മരിക്കുന്നു: സൗദിട്രാഫിക് മേധാവി

single-img
13 May 2012

സൗദിഅറേബിയയില്‍ വാഹനാപകടത്തില്‍പ്പെട്ട്  ദിനംപ്രതി പതിനേഴുപേര്‍ മരിക്കുന്നുണ്ടെന്ന്  സൗദിട്രാഫിക് മേധാവി. ജിദ്ദയില്‍ നടന്ന ഒരു ട്രാഫിക്‌സുരക്ഷാ പരിപാടില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്. 16 വയസിനും 36 വയസ്സിനും ഇടയില്‍ പ്രായമുള്ള പുരുഷന്‍മാരാണ്  മരിക്കുന്നതിലേറെയും.  2010-2011 കാലയളവില്‍ 7,153 പേര്‍ റോഡപകടങ്ങളില്‍ മരിക്കുകയും നാല്‍പതിനായിരംപേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നുമാണ് റിപ്പോട്ട്.