പ്രശസ്ത ഫോട്ടോഗ്രാഫർ ഹോസ്റ്റ് ഫാസ് അന്തരിച്ചു

single-img
12 May 2012

ന്യുയോർക്ക്:വിയറ്റ്നാം യുദ്ധത്തിന്റെ ചിത്രം പകർത്തിയതിൽ പ്രശസ്തനായ ഫോട്ടോഗ്രാഫർ ഹോസ്റ്റ് ഫാസ്(79) അന്തരിച്ചു.ജര്‍മന്‍ വംശജനായ ഫാസ് അസോസിയേറ്റ് പ്രസ്സിന്റെ യുദ്ധഫോട്ടോഗ്രാഫര്‍ എന്ന നിലയ്ക്കാണ് പ്രശസ്തനായത്.വിയറ്റ്നാം യുദ്ധകാലത്തെ ഭീകര ദൃശ്യങ്ങൾ പകർത്തിയതിനാണ് അദ്ദേഹത്തിന്1965-ൽ പുലിസ്റ്റർ പുരസ്കാരം ലഭിച്ചത്.പാക്കിസ്ഥാനിലെ ആഭ്യന്തര കലാപത്തിന്റെ ചിത്രങ്ങൾ പകർത്തിയതിന് 1972 ലും അദ്ദേഹം പുലിസ്റ്റർ അവാർഡിന് അർഹനായി. ഹോസ്റ്റ് ഫാസ് 1964-ൽ എ.പി.യിൽ ഫോട്ടോ ചീഫ് ആയും ജോലി നോക്കിയിട്ടുണ്ട്.