ജോയിഎബ്രഹാം രാജ്യസഭാ സ്ഥാനാര്‍ത്ഥി

single-img
11 May 2012

ജോയിഎബ്രഹാം രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കുവാന്‍ കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റിയോഗം തീരുമാനിച്ചു. ഇന്നലെ കോട്ടയത്തു ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയാണ്  ജോയി എബ്രഹാമിന്റെ  പേര്  നിര്‍ദ്ദേശിച്ചത്. പാര്‍ട്ടി  ഏല്‍പ്പിക്കുന്ന ദൗത്യം ഉത്തരവാദിത്വത്തോടെ  കൈകാര്യം ചെയ്യുമെന്ന് അദ്ദേഹം  മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  പാലാ ഭരണങ്ങാനം മഴുവണ്ണൂര്‍ ഇട്ടിയവീരാ  ചിന്നമ്മ ദമ്പതികളുടെ  മകനാണ് ജോയി എബ്രഹം. ഭണങ്ങാനം സെന്റ് മേരീസ്  ഹൈസ്‌ക്കുളില്‍ നിന്ന് എസ്.എസ്.എല്‍.സിയും  പാലാ സെന്റ്‌തോമസ് കോളേജില്‍  നിന്ന് ഡിഗ്രിയും  തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജില്‍ നിന്നു  നിയമബിരുദവും നേടി. വിദ്യാര്‍ത്ഥി-യുവജനപ്രസ്ഥാനങ്ങളിലൂടെ  കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കു കടന്നുവന്ന ഈ അറുപത്തിയൊന്നുകാരന്‍ യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയായും  പാര്‍ട്ടിയുടെ  കോട്ടയം  ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പൂഞ്ഞാറില്‍ നിന്ന്  നിയമസഭയിലേയ്ക്ക്  1991ല്‍  തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍  കേരളാ സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ്  ജനറല്‍ സെക്രട്ടറിയാണദ്ദേഹം.