കെ.ജി.ബിയ്ക്കെതിരായ അഴിമതിയാരോപണം അന്വേഷിക്കണമെന്ന് സുപ്രീം കോടതി.

single-img
10 May 2012

ന്യൂഡൽഹി:മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനെതിരെയുള്ള ആരോപണങ്ങളിൽ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടെങ്കിൽ കേന്ദ്രത്തിന് ഉചിതമായ തീരുമാനങ്ങൾ എടുക്കാമെന്ന് സുപ്രീ കോടതി പറഞ്ഞു.ആരോപണങ്ങൾ ഉന്നത ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കാനും കോടതി നിർദ്ദേശിച്ചു.ജസ്റ്റിസുമാരായ വി.എസ് ചൌഹാൻ,ജെ.എസ് ഖേഹർ എന്നിവരടങ്ങിയ ബഞ്ചിന്റെതാണ് വിധി.കെ.ജി.ബാലകൃഷണൻ സുപ്രീം കോടതി ജസ്റ്റിസ് ആയിരിക്കെ എദ്ദേഹത്തിന്റെ ബന്ധുക്കൾക്ക് അനധികൃതമായി സ്വത്ത് സമ്പാദിച്ചു നൽകി എന്നായിരുനു ആരോപണം.ഇതു ചൂണ്ടിക്കാട്ടി പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത്‌ ഭൂഷനാണ്‌ കോടതിയെ സമീപിച്ചത്.ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായ ജസ്‌റ്റീസ്‌ ബാലകൃഷ്‌ണനെ തത്സഥാനത്തുനിന്ന്‌ നീക്കണമെന്ന്‌ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരാതിക്കാരന്‍ ആവശ്യപ്പെടുന്നപോലെ നിര്‍ദ്ദേശം നല്‍കാനാവില്ലെന്ന്‌ അറിയിച്ച കോടതി, ഇക്കാര്യത്തിൽ രാഷ്‌ട്രപതിയാണ് തീരുമാനമെടുക്കേണ്ടതെന്നും വ്യക്തമാക്കി.