ഹര്‍ഡില്‍സില്‍ അനുവിനും ഹൈജമ്പില്‍ ജിനുവിനും സ്വര്‍ണം
10 May 2012
ബാലെവാഡി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫെഡറേഷന്‍ കപ്പ് ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നടന്ന 20 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ ആര്‍.അനുവിന് മീറ്റ് റെക്കാഡോടെ സ്വര്‍ണ്ണം. 2001-ല്‍ ആന്ധ്രാപ്രദേശിന്റെ എ.കല്യാണി സ്ഥാപിച്ചിരുന്ന 1:02:10 മിനിട്ടിന്റെ റെക്കാഡാണ് അനു തകര്‍ത്തത്. 1:02:84 മിനിട്ടില്‍ കര്‍ണ്ണാടകയ്ക്ക് വേണ്ടി അര്‍പ്പിത വെള്ളിയും 1:06:68 മിനിട്ടില്‍ കേരളത്തിന്റെ പി.മെര്‍ലില്‍ വെങ്കലവും നേടി.
20 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ 1.62 മീറ്റര്‍ ചാടി ജിനുമേരിയ മാനുവല്‍ സ്വര്‍ണവും1.59 മീറ്റര്‍ ചാടി മഹാരാഷ്ട്രയുടെ നികേത വെള്ളിയും നേടി.