ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പ് :സർക്കോസിയ്ക്ക് തോൽവി.

single-img
7 May 2012

പാരീസ്:ഫ്രാൻസിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും നിലവിലെ പ്രസിഡന്റ് നിക്കോളസ് സർക്കോസിയ്ക്ക് പരാജയം.സോഷ്യലിറ്റ് സ്ഥാനാർത്ഥി ഫ്രാൻസ്വാ ഹോളന്റാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്.ഇന്നലെ നടന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പിലാണ് ഹോളന്റെ ഈ വിജയം നേടിയത്. സർക്കോസി 48.2% വോട്ട് നേടിയപ്പോൾ ഹോളന്റ് 51.9 % വോട്ട് നേടി വിജയത്തിലേയ്ക്ക് കുതിച്ചു.പരാജയം സമ്മതിച്ച സർക്കോസി തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നു എന്നും പറഞ്ഞു.ജൂണിൽ നടക്കുന്ന പാർലമെന്ററി തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ താനില്ലെന്നും പുതിയ പ്രസിഡന്റിന് എല്ലാ ആശംസകളും നേരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ 50 ശതമാനത്തിലധികം വോട്ട് ആർക്കും ലഭിച്ചിരുന്നില്ല.ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നിർണ്ണായകമായത്.തൊഴിലില്ലായ്മയും സർക്കാരിന്റെ സാമ്പത്തിക നയങ്ങളുമാണ് സർക്കോസിയുടെ തോൽവിയുടെ പ്രധാന കാരണങ്ങൾ.ഇവരെ കൂടാതെ തിരഞ്ഞെടുപ്പ് സഥാനത്തേയ്ക്ക് മത്സരിക്കാനായി വലതു പക്ഷ സ്ഥാനാർത്ഥിയായ മറൈൻ ലിപെനും ,ഇടതു പക്ഷ സ്ഥാനാർത്ഥി ഴാങ് ലൂക്ക് ഉലങ്കനും ഉണ്ടായിരുന്നു.