അമ്പെയ്ത്ത് ലോകകപ്പ്; ദീപികയ്ക്ക് സ്വര്‍ണം
6 May 2012
തുര്‍ക്കിയില്‍ നടന്ന ലോകകപ്പ് അമ്പെയ്ത്തിലെ റിക്കര്‍വ് സിംഗിള്‍സില്‍ ഇന്ത്യന്‍ വനിതാതാരം ദീപികകുമാരിക്ക് സ്വര്‍ണം. ഫൈനലില്‍ ദക്ഷിണകൊറിയയുടെ ലീ സുഗ്ജിന്നിനെ 27-30, 29-27, 27-26, 27-29, 28-27നാണ് ദീപിക തോല്‍പ്പിച്ചത്. ലണ്ടന്‍ ഒളിമ്പിക്‌സിന് യോഗ്യത നേടിയ ദീപിക നിലവിലെ ജൂനിയര്‍ ലോക ചാമ്പ്യനും ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഗോള്‍ഡ് മെഡലിസ്റ്റുമാണ്. 2009-ല്‍ കേഡെറ്റ് ലോകകിരീടം സ്വന്തമാക്കിയ ഈ 18കാരി യുടെ ആദ്യ ലോകകപ്പ് സ്വര്‍ണമാണിത്.