മുല്ലപ്പെരിയാർ:ഉന്നതാധികാര സമിതി റിപ്പോർട്ട് ഇരു സംസ്ഥാനങ്ങൾക്കും നൽകും

single-img
4 May 2012

മുല്ലപ്പെരിയാർ പ്രശ്നത്തിന് പരിഹാര നിർദ്ദേശങ്ങൾടങ്ങുന്ന ഉന്നതാധികാര സമിതി റിപ്പോർട്ട് ഇരു സംസ്ഥാനങ്ങൾക്കും കൈമാറണമെന്ന് സുപ്രീം കോടതി.ഇന്ന് കോടതി പരിഗണിച്ച റിപ്പോർട്ട് മുദ്ര വെച്ച കവറിൽ സംസ്ഥാനങ്ങൾക്ക് നൽകാനാണ് കോടതി പറഞ്ഞത്.അഞ്ചംഗ ഭരണഘടന ബഞ്ചിന്റേതാണ് നിർദേശം.അതേ സമയം മുല്ലപ്പെരിയാർ വിഷയത്തിൽ ഇപ്പോൾ വിധി പറയരുതെന്ന് കേരളം കോടതിയോട് അഭ്യർത്ഥിച്ചു.പ്രശ്നത്തിന് രാഷ്ട്രീയ സമവായം കൂടി ആവശ്യമാണെന്നാണ് കേരളത്തിന് വേണ്ടി ഹാജരായ ഹരീഷ് സാൽവേ ആവശ്യപ്പെട്ടത്.ഡാമിൽ അറ്റകുറ്റപണികൾ നടത്തണമെന്ന തമിഴ് നാടിന്റെ ആവശ്യം ഇപ്പോൾ പരിഗണിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.കൂടാതെ സുർക്കി പരിശോധനയ്ക്കായി ഡാമിൽ നിർമ്മിച്ച ബോർ ഹോളുകൾ അടയ്ക്കണമെന്ന അവരുടെ ആവശ്യത്തിലും കോടതി യാതൊരു അഭിപ്രായവും പറഞ്ഞില്ല.ഇനി ജൂലൈ 23നാണ് കേസ് പരിഗണിക്കുക.