കോഴ വിവാദം:മുഹമ്മദ് ആസിഫ് ജയിൽ മോചിതനായി

single-img
4 May 2012

ലണ്ടൻ :കോഴ വിവാദവുമായി ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് ആസിഫ് ജയിൽ മോചിതനായി.12 മാസം തടവ് ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട ഈ 29 കാരൻ 6 മാസം തടവ് പൂർത്തിയാക്കിയാണ് ജയിൽ മോചിതനായത്.2010 ൽ ഇംഗ്ലണ്ടിനെതിരായ ലോഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ പണം വാങ്ങിയതിനാണ് ആസിഫ് ഉൾപ്പെടെ മൂന്ന് പാകിസ്ഥാൻ താരങ്ങളെ കുറ്റക്കാരെന്ന് കണ്ടെത്തി ലണ്ടനിലെ സൌത്ത് പാർക്ക് ക്രൌൺ കോടതി ശിക്ഷ വിധിച്ചത്.സൽമാൻ ബട്ട്,മുഹമ്മദ് ആമിർ എന്നിവരാണ് മറ്റു കളിക്കാർ.ഇതിൽ ആമിർ മൂന്നു മാസം മുമ്പ് ജയിൽ മോചിതനായിരുന്നു.സൽമാൻ ഭട്ടിനെ രണ്ടര വർഷത്തെ തടവിനാണ് ശിക്ഷിക്കപ്പെട്ടത്.ടെസ്റ്റ് ബൌളിംഗിൽ രണ്ടാം സ്ഥാനത്തു വരെ എത്തിയ ആസിഫ് മുമ്പ് ഉത്തേചകമരുന്നു വിവാദത്തിലും ഉൾപ്പെട്ടിട്ടുണ്ട്.