നരസിംഹന്‍ അന്ധ്രാപ്രദേശ് ഗവര്‍ണ്ണറായി സത്യപ്രതിജ്ഞ ചെയ്തു
3 May 2012
അന്ധ്രാപ്രദേശ് ഗവര്‍ണ്ണറായി ഇ.എസ്.എല്‍ നരസിംഹന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മദന്‍. ബി ലോകുര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍കിരണ്‍ കുമാര്‍ റെഡ്ഡിയും നിയമസഭാ-പാര്‍ലമെന്റ് അംഗങ്ങളും പങ്കെടുത്തിരുന്നു. 67 വയസുള്ള അദ്ദേഹം രണ്ടാം തവണയാണ് അന്ധ്രാപ്രദേശ് ഗവര്‍ണ്ണറാകുന്നത്. രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ആണ് അഞ്ച് വര്‍ഷം കൂടി ഈ സ്ഥാനം നരസിംഹന് നീട്ടി നല്‍കിയത്. ഇന്‍ലിജന്‍സ് ബ്യൂറോ ഡയറക്ടറായിരുന്ന നരസിംഹന്‍ 2006ല്‍ സര്‍വീസില്‍ നിന്ന് പിരിഞ്ഞതിനുശേഷം 2007ല്‍ ഛത്തീസ്ഗഡ് ഗവര്‍ണ്ണറായി. 2009 ല്‍ ആണ് ആന്ധ്രാപ്രദേശ് ഗവര്‍ണ്ണറായി ചുമതലയേറ്റത്.