രാജീവ് വധം:ദയാഹർജി സുപ്രീം കോടതിയിലേയ്ക്ക് മാറ്റി

single-img
1 May 2012

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾ സമർപ്പിച്ച ദയാഹർജി സുപ്രീം കോടതിയിലേയ്ക്ക് മാറ്റി.ഈ ഹർജി പരിഗണിക്കുന്നത് തമിഴ് നാടിന് പുറത്തേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് തമിഴ് നാട്ടിലെ കോൺഗ്രസ് പ്രവർത്തകൻ കെ.വെങ്കട്ട് സമർപ്പിച്ച ഹർജിയിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്.1999ൽ ആണ് പ്രതികളായ ശാന്തൻ,മുരുകൻ,പേരറിവാളൻ എന്നിവർക്ക് സുപ്രീം കോടതി വധശിക്ഷ വിധിച്ചത്.ഇത് ജീവപര്യന്തമാക്കനമെന്നവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്ക് നൽകിയ ദയാഹർജി 11 വർഷങ്ങൾക്ക് ശേഷം തള്ളിയിരുന്നു.ഇത് നിയമവ്യവസ്ഥയ്ക്ക് നിരക്കാത്തതാണെന്ന് കാട്ടിയാണ് പ്രതികൾ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.എന്നാൽ കേസ് പരിഗണിയ്ക്കുന്ന സമയത്ത് കോടതിയിൽ വൻ ജനതിരക്കാണെന്നും മാത്രമല്ല പ്രതികളെ തൂക്കിക്കൊല്ലരുതെന്ന് ആവശ്യപ്പെട്ട് സംഘടനകളും രാഷ്ട്രീയ പാർട്ടികളും മുന്നോട്ട് വരുന്നതും നീതിന്യായ വ്യവസ്ഥയ്ക്ക് സമ്മർദ്ദമുണ്ടാക്കുമെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത്.ഇത് പരിഗണിച്ച് കൊണ്ടാണ് കേസ് സുപ്രീം കോടതിയിലേയ്ക്ക് മാറ്റിയത്.