ബൊഫോഴ്സ് കേസ്: പാർലമെന്റിൽ ബഹളം

single-img
26 April 2012

ദേശീയ രാഷ്ട്രീയത്തെ വർഷങ്ങൾക്ക് മുൻപ് ഇളക്കി മറിച്ച ബൊഫോഴ്സ് കേസിനെ സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വന്നതിനെ തുടർന്ന് പാർലമെന്റിൽ ബഹളം.കേസിൽ കുറ്റക്കാരനായിരുന്ന ഒട്ടാവിയോ ക്വത് റോച്ചിയെ അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി സംരക്ഷിച്ചു എന്ന സ്വീഡിഷ് മുൻ പോലീസ് മേധാവി സ്റ്റെൻ ലിൻഡ്സ്ട്രോം ആണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.ഇതിൽ പ്രതിഷേധിച്ച് ബിജെപിയും എഐഡിഎംകെയും സഭ നടപടികൾ തടസപെടുത്തുകയായിരുന്നു.ഇതേതുടർന്ന് രാജ്യസഭ ഉച്ചയ്ക്ക് മുൻപ് രണ്ട് തവണ നിർത്തി വെച്ചു.ചോദ്യോത്തര വേളയിൽ തന്നെ ബഹളം തുടങ്ങിയ അംഗങ്ങൾ അധ്യക്ഷൻ ഹമീദ് അൻസാരിയുടെ നിർദേശങ്ങൾ ചെവികൊണ്ടില്ല.സീറോ അവറിൽ പ്രശ്നമുന്നയിക്കാമെന്ന അധ്യക്ഷന്റെ ആവശ്യത്തെയും അവഗണിച്ച് വെളിപ്പെടുത്തലടങ്ങിയ പത്രവുമായി അംഗങ്ങൾ ബഹളം വെക്കുകയായിരുന്നു.