ചോര കുഞ്ഞിനെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച യുവതി അറസ്റ്റിൽ

single-img
25 April 2012

ദുബൈ:കെട്ടിടത്തിന്റെ ഒമ്പതാം നിലയിലെ ചവർ നിക്ഷേപ കുഴൽ വഴി കുഞ്ഞിനെ ഉപേക്ഷിച്ച ഫിലിപ്പിനോ യുവതി അറസ്റ്റിൽ.സ്പോൺസറിൽ നിന്നും ചാടി അനധികൃതമായി ഷാര്‍ജ താവൂൻ മാളിനു സമീപം മൂന്നംഗ കുടുംബന്ധത്തിൽ വിട്ടുജോലിയ്ക്കു നിന്ന യുവതിയെയാണ് ഷാർജ പോലീസ് അറസ്റ്റ് ചെയ്തത്.അവിഹിത ബന്ധത്തിൽ പിറന്ന കുഞ്ഞിനെ താമസിക്കുന്ന ഫ്ലാറ്റിന്റെ ചവർ നിക്ഷേപ കുഴൽ വഴി താഴേയ്ക്കിട്ട് കൊല്ലാൻ ശ്രമിക്കുകയായിരുന്നു.അപകടത്തിൽ നിന്നും രക്ഷപ്പെട്ട കുഞ്ഞ് ഇപ്പോൾ ഷാർജ അൽ ഖസിമി ആശുപത്രിയിൽ ചികിത്സയിലാണ്.യു.എ ഇയ്ക്കു പുറത്തുള്ള ഒരാളുമായുള്ള ബന്ധത്തിലാണ് യുവതി ഗർഭിണിയായത്.പുലർച്ചെ നാലിനു പ്രസവ വേദന തുടങ്ങിയ യുവതി കുളിമുറിയിൽ പ്രസവിക്കുകയായിരുന്നുവെന്ന് യുവതിയുടെ മൊഴിയിൽ പറയുന്നു.
ചൊവ്വാഴ്ച്ച രാവിലെ ആറിന് മാലിന്യം നീക്കം ചെയ്യാൻ വന്ന കെട്ടിടം കാവൽക്കാരാണ് പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ കുഞ്ഞിനെ കണ്ടെത്തിയത്.ഈ സമയം കുഞ്ഞിനു ജീവനുണ്ടായിരുന്നു.ഉടൻ തന്നെ അവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.പോലീസ് എത്തിയാണ് കുഞ്ഞിനെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.കുഞ്ഞ് സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.പുറത്തുള്ള ആരെങ്കിലും കുഞ്ഞിനെ ഇവിടെ കൊണ്ട് ഉപേക്ഷിച്ചതാകുമെന്നാണ് ആദ്യം കരുതിയത്.എന്നാൽ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. ഇത്തരത്തിൽ അനധികൃതമായി ജോലിക്ക് ആളെ നിര്‍ത്തുന്നത് ഗുരുതര നിയമ ലംഘനമാണെന്നും ഇതുമൂലമുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതം ഏറെ വലുതാണെന്നും ഷാര്‍ജ പൊലീസ് ഉപമേധാവി ബ്രിഗേഡിയര്‍ അബ്ദുല്ല മുബാറക് അദ്ദുഖാന്‍ മുന്നറിയിപ്പ് നല്‍കി.