പുതിയ ഡാമെന്ന പ്രതീക്ഷ നൽകികൊണ്ട് അന്തിമ റിപ്പോർട്ട്

single-img
25 April 2012

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ കഴിയുമെന്ന പ്രതീക്ഷ നൽകി കൊണ്ട് ഉന്നതാധികാര സമിതിയുടെ അന്തിമ റിപ്പോർട്ട്.സുപ്രീം കോടതിയിലാണ് മുദ്ര വെച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.പ്രശ്നത്തിന്റെ ശാശ്വത പരിഹാരത്തിന് പുതിയ ഡാം ആകാമെന്ന് റിപ്പോർട്ടിൽ പരാമർശമുള്ളതായാണ് വിവരം.കേരളത്തിന്റെ സുരക്ഷ ആശങ്കകൾക്ക് റിപ്പോർട്ടിൽ പരിഗണന ലഭിച്ചിട്ടുണ്ട്.തമിഴ് നാടിന് വെള്ളം കൊണ്ട് പോകാൻ പുതിയ ടണലുകൾ നിർമ്മിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച പരിശോധന ഫലങ്ങളെ കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.ജസ്റ്റിസ് കെ.ടി.തോസഫ് റിപ്പോർട്ടിൽ പൂർണ്ണ സംതൃപ്തനാണെന്ന് അറിയിച്ചു.എന്നാൽ റിപ്പോർട്ടിനെ കുറിച്ച് സർക്കാറിന് വിവരം ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.കേരളത്തിന് പ്രതീക്ഷ നൽകുന്നതാണ് റിപ്പോർട്ടെന്ന് പി.ജെ.ജോസഫ് പറഞ്ഞു.പുതിയ ഡാമിന് നിർദേശമുണ്ടെങ്കിൽ റിപ്പോർട്ട് സ്വാഗതാർഹമാണെന്ന് മുല്ലപ്പെരിയാർ സമരസമിതി അറിയിച്ചു.മുല്ലപ്പെരിയാർ കേസ് അടുത്ത മാസം 4 ന് സുപ്രീം കോടതി പരിഗണിക്കും.അഞ്ചംഗ ഭരണഘടന ബഞ്ചിനാണ് കേസിന്റെ ചുമതല.അന്തിമ തീരുമാനം കോടതിയുടേതാണ്.