യു.എന്‍ സെക്രട്ടറി ഇന്ന് ഇന്ത്യയില്‍

single-img
25 April 2012

ഐക്യരാഷ്ട്രസഭാ ജനറല്‍ സെക്രട്ടറി  ബാന്‍ കി മൂണ്‍ ഇന്ന്  ഇന്ത്യയില്‍ എത്തും.  നാല് ദിവസത്തെ   സന്ദര്‍ശത്തിനായി എത്തുന്ന അദ്ദേഹം  ഏഷ്യന്‍ മേഖലയിലെ  സ്ഥിതിഗതികളും അന്താരാഷ്ട്ര വിഷയങ്ങളും സംബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി  ചര്‍ച്ച നടത്തും.
ജാമിയ മിലിയ ഇസ്ലാമിക  യൂണിവേഴ്‌സിറ്റി  മൂണിനെ ഡോക്ടറേറ്റ് നല്‍കി ആദരിക്കും. 2007ല്‍  ജനറല്‍ സെക്രട്ടറിപദം  ഏറ്റെടുത്ത ശേഷം ഇദ്ദേഹത്തിന്റെ  മൂന്നാമത്തെ   ഇന്ത്യാസന്ദര്‍ശനമാണ്.

ഉന്നതാധികാര പ്രതിനിധിസംഘവും മൂണിനെ അനുഗമിക്കുന്നുണ്ട് സംഘം ദില്ലി സന്ദര്‍ശനത്തിനുശേഷമേ മുംബൈയിലെത്തു.  മുംബൈയിലേയ്ക്ക് പോകുന്ന അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രി  പൃഥിരാജ് ചവാനെ കാണും. മുകേഷ് അംബാനിയുള്‍പ്പെടെ  വ്യവസായ  പ്രമുഖരെയും  സന്ദശിച്ചശേഷം  ഞായറാഴ്ച മ്യാന്‍മാറിലേയ്ക്കുപോകും.