അമേരിക്കയില്‍ ഭ്രാന്തിപശുരോഗം റിപ്പോര്‍ട്ട് ചെയ്യുന്നു

single-img
25 April 2012

അമേരിക്കയില്‍  ആറുവര്‍ഷത്തിന് ശേഷം  ഭ്രാന്തിപ്പശു  രോഗം റിപ്പോര്‍ട്ട് ചെയ്തു.  കാലിഫോര്‍ണിയിലെ നഗരത്തിലാണ്   ഈ രോഗം  ആദ്യമായ് കണ്ടെത്തിയത്. കാലിഫോര്‍ണിയ  കാലിവളര്‍ത്തല്‍ കേന്ദ്രങ്ങളില്‍  നിന്നും  ഗോമാംസകയറ്റുമതി റദ്ദാക്കിയിട്ടുണ്ടെന്നും  യു.എസ് അധികൃതര്‍  അറിയിച്ചിട്ടുണ്ട്.

ഭയപ്പേടേണ്ട സാഹചര്യമൊന്നുമില്ലെന്നും  ഈ രോഗം മനുഷ്യന് ഭീഷണി ഉണ്ടാക്കില്ലെന്നും  യു.എസ് കാര്‍ഷികവകുപ്പ് ചീഫ് വെറ്റനറി  ഓഫീസര്‍ ജോണ്‍ ക്ലിഫോര്‍ഡ് അറിയിച്ചു.  കാലികളുടെ  തലച്ചോറിനേയും   സുഷ്മനാഡിയേയും ബാധിക്കുന്ന ഈ അപൂര്‍വ്വ മാരകരോഗം 2003 ലാണ്  അവസാനമായി   അമേരിക്കയില്‍  കണ്ടെത്തിയത്.