പാർലമെന്റിൽ ബഹളം:എട്ട് കോൺഗ്രസ് എം.പി.മാർക്ക് സസ്പെൻഷൻ

single-img
24 April 2012

തെലുങ്കാന പ്രശ്നമുന്നയിച്ച് പാർലമെന്റിന്റെ ബജറ്റ് അവതരണ വേളയിൽ ബഹളമുണ്ടാക്കിയ എട്ട് കോൺഗ്രസ് എം.പി.മാർക്ക് സസ്പെൻഷൻ.നാല് ദിവസത്തേക്കാണ് പുറത്താക്കൽ.പൂനം പ്രഭാകർ,എം.ജഗന്നാഥ്,മധുയക്ഷിഗൌഡ്,കെ.ആർ.ജി.റെഡ്ഡി,ജി.വിവേകാനന്ദ,ബൽറാം നായിക്,സുകേന്ദർ റെഡ്ഡി ഗുത,എസ്.രാജയ്യ എന്നീ എം.പി.മാരെയാണ് സസ്പെൻഡ് ചെയ്തത്.പ്രത്യേക സംസ്ഥാനമെന്ന ആവശ്യവുമുയർത്തിക്കൊണ്ട് നിരവധി തവണ സഭ നടപടികൾ തടസപ്പെടുത്തിയതിനെ തുടർന്ന് ഇന്ന് 12 മണി വരെ സ്പീക്കർ മീര കുമാർ സഭ നിർത്തി വെച്ചിരുന്നു.യു.പി.എ.അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള നേതാക്കളുടെ നിർദേശങ്ങളെ മറികടന്നാണ് അംഗങ്ങൾ ബഹളം തുടർന്നത്.സഭ നിർത്തി വെച്ച ഇടവേളയിൽ ധനകാര്യ മന്ത്രിയും സഭാ നേതാവുമായ പ്രണബ് മുഖർജി പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തുകയും നാൽ ദിവസത്തേയ്ക്ക് അംഗങ്ങളെ സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു.