കലക്ടറുടെ ആരോഗ്യനില ഗുരുതരം; സര്‍ക്കാര്‍ മരുന്നുകള്‍ അയച്ചു
24 April 2012
മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സൂക്മ കളക്ടര്‍ അലക്‌സ് പോള്‍ മേനോന്റെ ആരോഗ്യനില മോശമാണെന്ന മാവോയിസ്റ്റുകളുടെ അറിയിപ്പിനെ തുടര്‍ന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ മരുന്നുകള്‍ അയച്ചുകൊടുത്തു. ആള്‍ ഇന്ത്യ ആദിവാസി മഹാസഭാ വഴിയാണ് മരുന്നുകള്‍ മാവോയിസ്റ്റുകള്‍ക്ക് എത്തിക്കുക. മധ്യസ്ഥത വഹിക്കാന്‍ വിസമ്മതിച്ച മനീഷ്‌കുഞ്ജം അലക്‌സിനായി മരുന്ന്കൊണ്ടുപോകാന്‍ സമ്മതിച്ചു.
ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും അസ്മാരോഗിയായ കലക്ടര്‍ക്ക് ഉടന്‍ വൈദ്യസഹായം എത്തിച്ചുകൊടുക്കണമെന്നും മാവോവാദികള്‍ കത്തുമുഖേന അറിയിച്ചിരുന്നു.