സാമ്പത്തിക പരിഷ്കരണം അടുത്ത ലോക്സഭ തിരഞ്ഞെടുപ്പു വരെ ഇല്ല :കൌശിക് ബസു

single-img
21 April 2012

2014 ലെ അടുത്ത ലോക് സഭ തിരഞ്ഞെടുപ്പ് വരെ ഇന്ത്യയിൽ കാര്യമായി സാമ്പത്തിക പരിഷ്കരണമൊന്നുമുണ്ടാകില്ലെന്ന് കേന്ദ്രത്തിന്റെ സാമ്പത്തികോപദേഷ്ടാവ് കൌശിക് ബസുവിന്റെ പ്രസ്താവന വിവാദമാകുന്നു.ഇതുകൂടാതെ മുന്നണിഭരണം കാരണമാണ് രാജ്യത്ത് സാമ്പത്തിക പരിഷ്കരണം ഇഴഞ്ഞ് നീങ്ങുന്നതെന്നും അദേഹം പറഞ്ഞിരുന്നു.അമേരിക്കയിൽ വാഷിങ്ടണിലെ കാനേർജി എഡോവ്മെന്റ് ഫോർ ഇന്റർനാഷണൽ പീസിൽ നടന്ന ചടങ്ങിലാണ് ബസു ഇങ്ങനെ പറഞ്ഞത്.ഇത് വിവാദമായതിനെ തുടർന്ന് തന്റെ പ്രസംഗം മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യുകയാണ് ഉണ്ടായതെന്ന വിശദീകരണവുമായി അദേഹം രംഗത്തെത്തിയിട്ടുണ്ട്.ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ മൊണ്ടേക് സിംഗ് അലുവാലിയ കൌശിക് ബസുവിന്റെ പ്രസ്താവനയോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.2015 ആകുമ്പോഴേക്കും ഇന്ത്യ ചൈനയെക്കാൾ വേഗത്തിൽ വളർച്ച പ്രാപിക്കുന്ന സമ്പദ് വ്യവസ്ഥയാകുമെന്നും ബസു പറഞ്ഞിരുന്നു.