ഇന്ത്യന്‍ ഗ്രാന്റ് പ്രീ ടീം സ്ഫോടനത്തിൽ നിന്നും രക്ഷപെട്ടു

single-img
20 April 2012

ബഹ്‌റൈന്‍ ഗ്രാന്റ് പ്രീയില്‍ പങ്കെടുക്കാനെത്തിയ വിജയ് മല്ല്യയുടെ ഫോഴ്‌സ് ഇന്ത്യ ടീമിലെ അംഗങ്ങള്‍ സഞ്ചരിച്ച കാറിന് സമീപം സ്‌ഫോടനം. സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങള്‍ക്കും ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കുമിടെയാണു ടീം ബഹ്റൈനില്‍ എത്തിയത്.ഗ്രാന്റ് പ്രീ സര്‍ക്യൂട്ടില്‍ നിന്ന് ഫോഴ്‌സ് ഇന്ത്യയിലെ അംഗങ്ങള്‍ ഹോട്ടലിലേക്ക് മടങ്ങവെയാണ് സ്‌ഫോടനം. അതിനിടെ സുരക്ഷാഭീതിയെത്തുടര്‍ന്നു നാട്ടിലേക്കു പോകാന്‍ ഫോഴ്സ് ഇന്ത്യ ഫോര്‍മുല വണ്‍ ടീം അംഗത്തിനു അനുമതി നൽകി