ധോണി ഇനി രാജ്യസഭയിലും

single-img
18 April 2012

പാറ്റ്ന:ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെ രാജ്യസഭയിലേയ്ക്ക് നാമനിർദേശം ചെയ്യുമെന്ന് റിപ്പോർട്ട്.ജാർഖണ്ഡിൽ രണ്ട് രാജ്യസഭ സീറ്റുകളിലാണ് ഒഴിവുള്ളത്.ഇതിൽ ഒരു സീറ്റിലേയ്ക്ക് തിങ്കളാഴ്ച ധോണിയുടെ പേര് നിർദേശിച്ചെന്നാണ് വിവരം.സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടിയായ ജാർഖണ്ഡ് വികാസ് മോർച്ച(ജെ.വി.എം.)ആണ് ധോണിയെ രാജ്യസഭയിലേയ്ക്ക് നാമനിർദേശം ചെയ്യുന്നത്.തിരഞ്ഞെടുപ്പ് മെയ് 3 നാണ് നടക്കുന്നത്.

ഈ സീറ്റുകളിലേയ്ക്കായി മാർച്ച് 30ന് തിരഞ്ഞെടുപ്പ് നടത്തിയിരുന്നു.എന്നാൽ ക്രമക്കേടുകൾ ഉണ്ടെന്ന് കണ്ടെത്തിയതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് റദ്ദാക്കി.

ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റനെ എന്തുകൊണ്ട് രാജ്യസഭയിലേയ്ക്ക് അയച്ചു കൂട എന്നാണ് ജെ.വി.എം.വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ സമരേഷ് സിങ്ങ് ചോദിക്കുന്നത്.“ധോണി റാഞ്ചിയുടെ പുത്രനാണ്.അദേഹത്തിനെ എന്തു കൊണ്ട് രാജ്യസഭയിലേക്കെടുത്തുകൂട.ജാർഖണ്ഡ് ഡി.ജി.പി.യും സത്യസന്ധനായ ഓഫീസറുമായ നെയാസ് അഹമ്മദാണ് യോജിച്ച മറ്റൊരു സ്ഥാനാർത്ഥി.”സമരേഷ് സിങ്ങ് പറഞ്ഞു.