നാലു തൃണമൂൽ പ്രവർത്തകരെ അറസ്റ്റ്‌ ചെയ്ത്‌ ജാമ്യത്തിൽ വിട്ടയച്ചു

single-img
14 April 2012

ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ്‌ അധ്യക്ഷയുമായ മമത ബാനർജിക്കെതിരായ കാർട്ടൂൺ ഷെയർ ചെയ്തതിന്റെ പേരിൽ അറസ്റ്റ്‌ ചെയ്യപ്പെട്ട പ്രൊഫ.അംബികേഷ്‌ മഹാപാത്രയെ ആക്രമിച്ചതിനു നാലു തൃണമൂൽ പ്രവർത്തകരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു.പിന്നീട്‌ ഇവരെ ജാമ്യത്തിൽ വിട്ടു.ജാദവ്പൂർ യൂണിവേഴ്സിറ്റിയിലെ കെമിസ്ട്രി അധ്യാപകനാണു മഹാപാത്ര.ശാരീരികമായി ഉപദ്രവിക്കുകയും താൻ തെറ്റുകാരനാണെന്ന് ബലമായി എഴുതിവാങ്ങിക്കുകയും ചെയ്തുവെന്ന് കാണിച്ച്‌ പ്രൊഫസർ ജാദവ്പൂർ പോലീസ്‌ സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു അറസ്റ്റ്‌.അമിത്‌ സർദ്ദാർ,അരൂപ്‌ മുഖർജി,ഷേയ്ക്ക്‌ മുസ്തഫ,നിഷികാന്ത ഘരായ്‌ എന്നിവരാണു പിടിയിലായത്‌.ഇതിൽ അമിത്‌ സർദ്ദാർ ആണു കാർട്ടൂണിന്റെ പേരിൽ പ്രോഫസറിനെതിരെ പോലീസിൽ പരാതി നൽകിയത്‌.ഇയാൾ ഉൾപ്പെടെ ഏഴു പേരാണു അദേഹത്തെ മർദ്ദിച്ചവശനാക്കി ബലംപ്രയോഗിച്ച്‌ എഴുതിവാങ്ങിയത്‌.