ഇന്ത്യയിൽ പാക്‌ വിദേശ നിക്ഷേപത്തിനു അനുമതി

single-img
14 April 2012

ഇന്ത്യ-പാക്‌ ബന്ധം നല്ലനിലയിലാക്കുന്നതിലേക്കായി വിദേശ നിക്ഷേപ രംഗത്തും ഇരു രാജ്യങ്ങളും കൈകോർക്കുന്നു.പാക്കിസ്ഥാനിൽ നിന്നുള്ള നിക്ഷേപത്തിനു തത്വത്തിൽ അംഗീകാരം നൽകിയതയി കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ്‌ ശർമ അറിയിച്ചു.പാക്‌ വാണിജ്യമന്ത്രി മഖ്ദൂം അമീൻ ഫാഹിമുമായി നടത്തിയ ചർച്ചയ്ക്ക്‌ ശേഷമാൺ അദേഹം ഇത്‌ അറിയിച്ചത്‌.രണ്ട്‌ രാജ്യത്തെയും വ്യാപാരികളുടെ സൗകര്യാർത്ഥം പരസ്പരം ബാങ്ക്‌ ശാഖകൾ തുറക്കുന്നതിനുള്ള ചർച്ചകൾ ഇന്ത്യൻ റിസർവ്വ്‌ ബാങ്കും പാക്കിസ്ഥാൻ സ്റ്റേറ്റ്‌ ബാങ്കും തുടങ്ങിയതായി അദേഹം പറഞ്ഞു.കൂടാതെ ഇരു രാജ്യങ്ങളിലേയും ബിസിനസ്‌ പ്രതിനിധികളെ ഉൾപ്പെടുത്തി ഇന്ത്യ-പാക്‌ ബിസിനസ്‌ കൗൺസിൽ രൂപീകരിക്കുമെന്നും അദേഹം അറിയിച്ചു.ബിസിനസുകാർക്ക്‌ മൾട്ടിപ്പിൾ എണ്ട്രി വിസ അനുവദിക്കുന്ന കരാർ ഉടനെ ഒപ്പുവെക്കും.പാക്കിസ്ഥാന്റെ ഉറ്റ വ്യാപാര പങ്കാളി എന്ന സ്ഥാനം ഇന്ത്യയ്ക്ക്‌ നൽകുമെന്നും താരിഫ്‌ സംബന്ധിച്ച സാങ്കേതിക തടസങ്ങൾ മാറിയാൽ അത്‌ നടപ്പാക്കുമെന്നും മഖ്ദൂം അമീൻ അറിയിച്ചു.അതിർത്തിയിലൂടെയുള്ള വ്യാപാരം വർദ്ധിപ്പിക്കുന്നതിനായി വാഗ അതിർത്തിയിൽ രണ്ടാമത്തെ ചെക്ക്പോസ്റ്റ്‌ കവാടം രണ്ട്‌ വാണിജ്യമന്ത്രിമാരും ചേർന്ന് ഉദ്ഘാടനം ചെയ്തു