പി.ജി പ്രവേശന പരീക്ഷ മാറ്റിവച്ചു
13 April 2012
ഞായറാഴ്ച സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ നടത്താനിരുന്ന പി.ജി പ്രവേശന പരീക്ഷ മാറ്റിവച്ചു. അനുവാദം വാങ്ങാതെ നടത്തുന്ന ഈ പരീക്ഷ അസാധുവായിരിക്കുമെന്ന പ്രവേശന മേല്‍നോട്ട സമിതി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഈ പരീക്ഷ മാറ്റിവച്ചത്.
പരീക്ഷ നടത്താന്‍ തീരുമാനിച്ചതുസംബന്ധിച്ച് ബുധനാഴ്ച പി.എ മുഹമ്മദ് കമ്മിറ്റിക്ക് വിശദീകരണം നല്‍കണമെന്ന് മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ അധികൃതര്‍ അറിയിച്ചു.